കോഴിക്കോടൻ ഊട്ടി – കക്കാടംപൊയിൽ One Day Trip | Travelogue

കോഴിക്കോട് എന്ന് പറയുമ്പോൾ ആദ്യം ഓര്മ വരുന്നത് മിട്ടായി തെരുവും ബിരിയാണിയും പിന്നെ ബീച്ചുമാണ് ,ഒരു കോഴിക്കോട്ടുക്കാരൻ എന്ന നിലയിൽ കോഴിക്കോടിന്റെ ഭൂപ്രകൃതിയും പച്ചപ്പും  മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ചെറുപ്പം മുതല തോന്നാറുണ്ട് അങ്ങനെയാണ് കക്കാടംപൊയിലെനെ  കുറിച്ച് കേട്ടത്.കേട്ടറിഞ്ഞത് മുതൽ അങ്ങോട്ട് പോകാം എന്ന ആഗ്രഹം  മനസ്സിൽ തുടങ്ങി .

നാട്ടിൽ ലീവിന് വന്ന ഒരു ദിവസം തന്നെ തിരഞ്ഞെടുത്തു യാത്രക്കായി , വീട്ടിൽ വണ്ടികൾ ഒന്നും ഇല്ലാത്തത്‌കൊണ്ടും നാട്ടിൽ കമ്പനിക്കാർ ഇല്ലാത്തതുകൊണ്ടും ആനവണ്ടി തന്നെ ശരണം.

ആനവണ്ടി.കോം വഴി ബസിന്റെ സമയം ഒകെ നോക്കി വെച്ച് രാവിലെ 10.30 തന്നെ ബസ് പിടിച്ചു ,ഓർഡിനറി ബസ് ആയതു കൊണ്ട് നല്ല തിരക്കും സ്പീഡും ഉണ്ടായിരുന്നു , ഒരു മണിക്കൂർ കഴിഞ്ഞു കോഴിക്കോടിന്റെ മലയോര ഗ്രാമമായ തിരുവമ്പാടിയിൽ എത്തി.അവിടെ ഒരു 15 മിനിറ്റ് സമയം ഉണ്ട്,
ബസ് തിരുവമ്പാടിയിൽ നിന്ന് നീങ്ങി തുടങ്ങി. കുടിയേറ്റ ഗ്രാമങ്ങളായ തിരുവമ്പാടിയും കൂടരഞ്ഞിയും പിന്നിട്ടു ബസ് കൂമ്പാറയിൽ എത്തി.അവിടെ നിന്നാണ് കക്കാടംപൊയിലേക്കുള്ള റോഡ് തുടങ്ങുന്നത്.അതുവരെ  മോശമില്ലാത്ത റോഡിൻറെ സ്ഥിതി കുറച്ചു മാറി,പൊട്ടിപൊളിച്ച റോഡുകൾ , ടാർ ചെയ്തിട്ട് ഒരു ഇരുപതു വര്ഷം എങ്കിലും  ആയിക്കാണും . 

ബസ് പതുക്കെ  കയറ്റം കയറാൻ തുടങ്ങി, ഇതൊക്കെ എന്ത് നമ്മൾ ഒരുപാടു കണ്ടതാ എന്ന ഭാവത്തിൽ ഞാനും ഇരുന്നു.

ഹെയർ പിൻ വളവുകൾ പതുക്കെ പതുക്കെ  ഒരു സ്ഥിരം കാഴ്ചയാകാൻ തുടങ്ങി ,ഭൂപ്രകൃതി പതുക്കെ മാറി  , തണുപ്പിന്റെ നേരിയ അനുഭവങ്ങ്ൾ നട്ടുച്ചക്കും വന്നു തുടങ്ങി. ബസ് അങ്ങനെ കയറി പോകുകയാണ് ഇനിയും എത്തിയില്ലേ എന്ന ഭാവത്തിൽ ഞാനും . ഗൂഗിൾ മാപ് നോക്ക്കി ഇനിയും ഒരു 5 കിലോമീറ്റര് ഉണ്ട് , സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ ഓളം ഉയരത്തിൽ എത്തിയിരിക്കുന്നു,വാഗമണ്ണിനെ  ഓർമപ്പെടുത്തുന്നു മൊട്ട കുന്നുകൾ നിര നിരയായി കാണാൻ തുടങ്ങി ,എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു . ബസ് കക്കാടംപൊയിൽ എത്തി.സമയം 12.30 ആയി ,കോഴിക്കോട്ടു നിന്ന് ഏകദേശം 50 കിലോമീറ്റര് ദൂരെയാണ് ഇപ്പോൾ. എട്ടോളം  ഹെയർ പിന് വളവുകൾ കയറിയാണ് ബസ് അവിടെ എത്തിയത്.

പണ്ടത്തെ സിനിമകളിൽ കാണുന്നത് പോലെ രണ്ടോ മൂന്നോ കടകൾ ഒരു ചായക്കട ഒരു പള്ളി വേറെ ഒന്നും അവിടില്ല.
കക്കാടം പൊയിൽ എന്ന ഗ്രാമത്തെ ഇത്ര സുന്ദരി ആക്കുന്നത് പുറകിൽ മതിലു പോലെ നിൽക്കുന്ന പശ്ചിമ ഘട്ടമാണ്,വാവുൽ മല,സ്വർഗം കുന്ന്,ചെമ്പ്ര മല എന്നിങ്ങനെ പോകുന്നു ആ നിര. കൈയിൽ നല്ല ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു  പോയി. വിശാലമായി കിടക്കുകയാണ് കക്കാടം പൊയിലിലെ മല നിരകളും കുന്നുകളും.റോഡ് വീണ്ടും മുന്നോട്ടു കിടക്കുകയാണ് അത് കോഴിപ്പാറ വെള്ള ചാട്ടത്തിലേക്കുള്ളതാണ്, വേറൊരു വഴി നിലംബൂരിലേക്കും. കക്കാടംപൊയിൽ ,കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി ആണ്.

നിലമ്പൂരിലേക്കുള്ള  ഒരു ആനവണ്ടി അവിടെ കിടക്കുന്നുണ്ട്.

അവിടുത്തെ ചായക്കട ഏന് തോന്നിപ്പിച്ച ഹോട്ടലിൽ കയറി സ്ഥിരം ഐറ്റം ആയ പൊറോട്ടയും ബീഫ് ഫ്രയും കഴിച്ചു നേരെ കോഴിപ്പാറ ലക്ഷ്യമാക്കി നടന്നു.വഴിയിൽ ഒരു ബൈക്ക് പോലും കണ്ടില്ല ഇല്ലേൽ ലിഫ്റ്റ് ചോദിക്കാമായിരുന്നു. ഗൂഗിൾ അമ്മച്ചിയുടെ കണക്കു പ്രകാരം 2 കിലോമീറ്റര് ഉണ്ട് [ഭാഗ്യം കൊണ്ട് മൊബൈൽ നെറ്റ്‌വർക്ക് ഉണ്ടായിരുന്നു] വെള്ളച്ചാട്ടത്തിലേക്ക് ,ഒരു അരമണിക്കൂറിനകം ഞാൻ വെള്ളച്ചാട്ടത്തിനടുത്തെത്തി. ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് കോഴിപ്പാറ..ഇരുപതു രൂപയുടെ ടിക്കറ്റ് എടുത്തു ഞാൻ അകത്തു കയറി. സാമാന്യം തിരക്കുണ്ടായിരുന്നു അവിടെ.തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ അത്രയും ഒരു പേര് കോഴിക്കപ്പാറക്  ഇനിയും വന്നിട്ടില്ല. വയനാടിന്റെ അടിതു കിടക്കുന്നതുകൊണ്ടാകാം ഒരു പാട് സാമ്യമുള്ള ഭൂപ്രകൃതി ആണ് കക്കാടംപൊയിലിലെയും കോഴിപ്പാറയിലെയും.


വേനൽ കാലം ആയതുകൊണ്ട് അധികംവെള്ളമൊന്നുമില്ല, എന്നാലും ആ വശ്യ സൗന്ദ്രം ആവുവോളം ആസ്വദിച്ച് ഞാൻ വെള്ളച്ചാട്ടത്തിന്റെ അരുകിലൂട് നടന്നു നീങ്ങി.

ചാലിയാർ പുഴയുടെ കൈവഴികളിൽ ഒന്നാണ് ഇത്.
സമയം 3  ആയി  .ഞാൻ പതുക്കെ തിരിച്ചുപോകാൻ ഒരുങ്ങുകയാണ് . 5 മണിക്കുള്ള ആനവണ്ടി പിടിക്കണം അതിനുമുന്നെ ഒരു ചായ കുടിക്കണം.
ഒരു വണ്ടി ഇല്ലാത്തതിന്റെ ബുധിമുട്ടു ഒരുപാടു മനസിലായി
ഇനിയും ഒരുപാടു കാണാൻ ഉണ്ട് ഇവിടെ പഴശ്ശി ഗുഹ,മേടപ്പാറ, വാളൻതോട്  വെള്ളച്ചാട്ടം,സ്വർഗം കുന്ന്..അങ്ങനെ പോകുന്നു ആ ലിസ്റ്റ്.. യാത്ര ചെയ്ത ലിസ്റ്റിലേക്ക് ഒരു സ്ഥലം കൂടി..

പിന്നൊരിക്കൽ തീർച്ചയായും വണ്ടി കൊണ്ട് വരണം എന്ന് ഉറപ്പിച്ചിട്ടു ഞാൻ കക്കാടംപൊയിലിലേക്കു നടന്നു. ചായയും ഒരു പഴംപൊരിയും കഴിച്ചു ആണവണ്ടിക് വേണ്ടി വെയിറ്റ് ചെയ്തു . ബസ് വന്നു ഇനി മല ഇറങ്ങുകയാണ്.. കോഴിക്കോടുനിന്നു ഒരു വൺഡേ ട്രിപ്പിന് പറ്റിയ സ്ഥലം, എന്ന് മനസ്സിൽ കരുതി വീട്ടിലേക്കു..

Bus Timings From Kozhikkode:

Route :
From Calicut:
Kozhikkode->Kunnamnagalam->Mukkam->Thriuvambady->Koombara->Kakkadampoyil

From Nilambur:
Nilambur->Akampadam->Kakkadampoyil

Comments

Join as a footSigns Travel Writer...

Name

Email *

Message *