ഹുള്ളത്തി - സഞ്ചാരികളുടെ സ്വപ്നലോകം | Travelogue

ഊട്ടിയും മസിനഗുഡിയും സഞ്ചാരികൾക്കു എന്നും പ്രിയപ്പെട്ട സ്ഥലമാണ്. എങ്കിൽ തന്നെയും, കൂടുതൽ പേരും ഊട്ടിയിൽ പോയി ബൊട്ടാണിക്കൽ ഗാർഡനും, വ്യൂ പോയിന്റും ഒക്കെ മാത്രം കണ്ടു മടങ്ങാറാണ് പതിവ്. കുറച്ചുകൂടി കൂടുതൽ കാഴ്ചകളും അനുഭവവും വേണ്ടവർ മസിനഗുഡിയും തിരഞ്ഞെടുക്കാറുണ്ട്.
എന്നാൽ ഹുള്ളത്തി എന്ന് കേൾക്കുമ്പോൾ, ഊട്ടിയെയും മസിനഗുഡിയെയും അറിയാവുന്ന സഞ്ചാരികൾക്കു അതിമനോഹരമായ ദൃശ്യമാണ് മനസ്സിൽ ഓടിയെത്തുന്നത്. നീലഗിരിയുടെ മനോഹരമായ മലമുകളിൽ, ഊട്ടിയുടെ തണുപ്പും, മസിനഗുഡിയുടെ സാഹസികതയും ഒരുമിച്ച് അനുഭവിക്കാവുന്ന സ്ഥലം. ഹുള്ളത്തിയുടെ മനോഹാരിതയിൽ മാത്രമല്ല, ഒപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു അത്ഭുത ഗ്രാമം കൂടെ ആണ്, മുപ്പത്തിയാറു മനോഹരമായ ഹെയർ പിൻ വളവുകൾ, അതിനിടയിൽ ഹുള്ളത്തി ഗ്രാമം. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള പാത പ്രശസ്തമാണ്, മഞ്ഞുമൂടിക്കിടക്കുന്ന അപകടകരമായ മുപ്പത്തിയാറു വളവുകളിലൂടെ യാത്ര സാഹസികമാണ്, വ്യത്യസ്തമായ ഒരു യാത്ര അനുഭവം നൽകാൻ ഇത് ധാരാളം. അപകട സാദ്ധ്യതകൾ ഉണ്ടെങ്കിലും, പോലീസ് വളരെ ശ്രദ്ധയോടെ ആണ് സഞ്ചാരികളെ ഇതിലൂടെ കടത്തിവിടുന്നത്.

ഡിസംബറിൽ നടത്തിയ ഹുള്ളത്തി യാത്രയുടെ വിശേഷങ്ങൾ ഇവിടെ എഴുതുന്നു.

ഊട്ടിയിൽ നിന്നും പതിനാലു കിലോമീറ്റർ ദൂരെ ആണ് ഹുള്ളത്തി. ഊട്ടിയിൽ നിന്നും ഗുണ്ടൽപേട്ട് റൂട്ടിൽ പത്തു കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂർ റോഡിലേക്ക് കടക്കാം, അവിടെനിന്നും മുപ്പത്തിയാറു ഹെയർ പിന് വളവുകൾ താണ്ടിയാണ് മൈസൂർ, മനോഹരവും സാഹസികവുമായ ഈ വഴിയിലൂടെ അഞ്ചു കിലോമീറ്റര് യാത്ര ചെയ്യണം.


ഊട്ടി മൈസൂർ റോഡിൽ നിന്നും ഹുള്ളത്തിയിലേക്ക് തിരിയുന്ന സ്ഥലം. 
മെയിൻ റോഡിൽ നിന്നും കുറച്ചുദൂരം മുൻപോട്ടു പോയാൽ റോഡിൻറെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന യൂക്കാലിപ്റ്സ് മരങ്ങൾ, അതിന്റെ സുഗന്ധം നമ്മളെ ഉന്മേഷവാന്മാരാക്കുന്ന ഒന്നാണ്. മറ്റു സ്ഥലങ്ങളിൽ കാണുന്നതിലും വ്യത്യസ്തമായ യൂക്കാലിപ്റ്സ് ആണ് ഇവിടെ. തൈലം ഉണ്ടാക്കാൻ ഏറ്റവും ഇണങ്ങിയ ഇനം ആണ് ഇത്.

വനത്തോട് ചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ വന്യജീവികളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ ഇവിടുള്ള ആളുകൾ ഒരുപാട് ശ്രമിക്കേണ്ടിയിരിക്കുന്നു. മരങ്ങൾക്കു മുകളിൽ ചെറിയ കുടിൽ കെട്ടി ഇവർ കൃഷിക്ക് കാവലിരിക്കും.
ഞാൻ യാത്ര ചെയ്‌തത്‌ വ്യത്യസ്തമായ ഒരു കോട്ടേജിലേക്കാണ്. ഹുള്ളത്തിയുടെ തണുപ്പിൽ പ്രകൃതിയോടിണങ്ങി താമസിക്കാൻ ഒരു കോട്ടജ്. സ്വന്തമായി ഭക്ഷണം പാകം ചെയ്യുവാനും, ക്യാമ്പ് ഫയർ, ടെന്റ് ലൈഫ്, ട്രെക്കിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ. ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന ഒന്ന്. ഒരുപാട് ചിലവേറിയ കോട്ടേജുകൾ ഹുള്ളത്തിയിൽ ഉണ്ടെങ്കിലും, സാധാരണക്കാർക്കും, സാഹസികതയെ സ്നേഹിക്കുന്നവർക്കും ഒരു വ്യത്യസ്തമായ അനുഭവമാണ് ഞാൻ തങ്ങിയ കോട്ടജ്.

Soft Trekking Trails

View Point

Hullathy Temple

Cottage

Tent Stay

Those who are interested, check the location in Google Location

Also for a stay here, you may call for Booking -  +91 999 5032 042.

Comments

Join as a footSigns Travel Writer...

Name

Email *

Message *