പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ സർക്കാർ വെബ്സൈറ്റുകൾ

കേരള സർക്കാർ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി നമുക്ക് ഉപയോഗപ്രദമായ ഒരുപാട് വെബ്സൈറ്റുകൾ നൽകുന്നുണ്ട്. ഇതിൽ പലതും നമുക്ക് നിത്യേന ആവശ്യം വരുന്നതും, പലപ്പോഴും ഒരുപാട് സമയം ലഭിക്കുവാനുതകുന്നതുമാണ്. ഒപ്പം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ ഉപയോഗിക്കാവുന്നതും ആണ്. പലതും നമുക്കറിയാവുന്ന വെബ്സൈറ്റ് ആണെങ്കിലും, നമ്മൾ ഇതിൽ പലതും ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ഏറ്റവും പ്രധാനപ്പെട്ടതിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം.

വിവാഹ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ തിരയുവാനും ഡൌൺലോഡ് ചെയ്യുവാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ സ്റ്റാറ്റിസ്റ്റിക്കൽ റിപോർട്സ്, ജില്ലാ തലത്തിലുള്ള വിവരങ്ങൾ എനിക്കിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഈ വെബ്‌സൈറ്റിൽ ഉണ്ട്. 

ജോലി അന്വേഷിക്കുന്നവർക്കായി സർക്കാർ നടപ്പിലാക്കിയ വെബ്സൈറ്റ് ആണിത്. ജോലി തിരയുവാനും, അപ്ലൈ ചെയ്യുന്നതിനും, വേക്കൻസി വിവരങ്ങൾ അറിയുന്നതിനായി ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രൈവറ്റ് ജോലികളും ഇതിൽ ഉണ്ട്. കൂടാതെ നിങ്ങൾ ഒരു കമ്പനി നടത്തുന്നുണ്ടെങ്കിലും, ഇത് ഉപയോഗപ്രദമാണ്. ജോലിക്ക് ആളെ ആവശ്യമെങ്കിൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നതാണ്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു. ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. 


എല്ലാ തരത്തിലുമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഡൌൺലോഡ് ചെയ്യുന്നതിനുമുള്ള ഒറ്റ വെബ്സൈറ്റ്. ഇതിൽ നിന്നും നിങ്ങൾക് പല സർക്കാർ വെബ്സൈറ്റുകളിലേക്കും പോകാവുന്നതാണ്.

ജി എസ് ടി രേങിസ്ട്രറേൻ, ബിസിനസ് സംബന്ധമായ രെജിസ്ട്രേഷനുകൾ തുടങ്ങിയവ ഇതിൽ ലഭ്യമാണ് 

ഇത് സർക്കാരിന് ജനങ്ങളുമായി സംവദിക്കുവാനും , ജനങ്ങളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും അറിയാനുമായുള്ള പോർട്ടൽ ആണ്. 

ജനങ്ങളുടെ ആവശ്യങ്ങളും, പരാതികളും സ്വീകരിക്കുന്നതിനുമായി ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നു. നിങ്ങളുടെ പരാതികൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധി. നിങ്ങളുടെ സംഭാവനകൾ സ്വീകരിക്കുന്നതിനും, ദുരിതാശ്വാസ നിധി സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നതിനും ഈ വെസ്ബ്‌സൈറ്റ് ഉപയോഗപ്രദമാണ്.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ. കേരളത്തിലുടനീളമുള്ള സർക്കാർ ബസുകളുടെ സമയവിവരങ്ങൾ, ഓൺലൈൻ ബുക്കിംഗ്, റൂട്ട് മാപ്പ് തുടങ്ങിയവ ഇതിൽ ലഭ്യമാണ്.
 

അക്ഷയ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്. നിങ്ങളുടെ എല്ലാവിധ ഓൺലൈൻ ആവശ്യങ്ങൾക്കും അക്ഷയ സന്ദർശിക്കാവുന്നതാണ്. 

പാസ്പോര്ട്ട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും. പുതിയ പാസ്സ്പോർട്ടിനായി അപേക്ഷിക്കാനും, അപേക്ഷയുടെ സ്റ്റാറ്റസ് നോക്കുവാനും, അഡ്രസ്സ് മാറ്റങ്ങൾ, തിരുത്തലുകൾ, പണം അടക്കുവാൻ എന്നിങ്ങനെ ഒരുപാട് ഉപയോഗങ്ങൾക്കായി ഈ വെബ്സൈറ്റ് ഫലപ്രദമാണ്. 

കേരള സിവിൽ സപ്ലൈസ് കോർപറേഷൻ, റേഷൻ കാർഡ് അപ്ലിക്കേഷൻ, വിവരങ്ങൾ, പരാതികൾ, റേഷൻ കാർഡ് സമർപ്പിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ് 


നിങ്ങൾക്കറിയാവുന്ന മറ്റു സർക്കാർ വെബ്സൈറ്റുകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.. ജനങ്ങളിൽ എത്തിക്കുക..

Courtesy: Government of Kerala 

Comments

Join as a footSigns Travel Writer...

Name

Email *

Message *