ഫോട്ടോസ്റ്റാറ്റ് കടകൾക്കു പിന്നിലെ ചതിക്കുഴികൾ
നമ്മൾ എല്ലാവരും പലപ്പോഴും ഫോട്ടോസ്റ്റാറ്റ് കടകളിൽ പോകാറുള്ളവരാണ്, എന്നാൽ ഇനി നമ്മൾ ഫോട്ടോസ്റ്റാറ് എടുക്കാൻ, അല്ലെങ്കിൽ ഈമെയിലിൽ നിന്നും പ്രിന്റ് എടുക്കാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം നമ്മുടെ വിലപ്പെട്ട വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നു, അതിലുപരി വൻകിട സ്ഥാപനങ്ങൾക്കും, മാർക്കറ്റിംഗ് കമ്പനികൾക്കും വിൽക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ഇത് എങ്ങനെ, എന്തിനു ചെയ്യുന്നു എന്നത് ഇപ്പോൾ പലതരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക് വരുന്ന ഓരോ മെസ്സേജുകളും, ഇമെയിലുകളും, ഫോൺ കാൾ എന്നിവയും ഇതിന്റെ ഉത്തമ ഉദാഹരണമാണ്. നമ്മുടെ രാജ്യത്ത് പേർസണൽ ഇൻഫർമേഷൻ സെക്യൂരിറ്റി, അഥവാ വ്യക്തിഗത വിവര സംരക്ഷണം നടക്കുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും ഭയാനകമായ സത്യം .

നമ്മുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്, ഒപ്പം മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ നമ്മൾ അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റകരവുമാണ്.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ, തരം തിരിക്കപ്പെടുകയും, പല കമ്പനികളുടെയും മാർക്കറ്റിംഗ് ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നു. വിവര ശേഖരണവും അതിന്റെ വിൽപ്പനയും കൊടികളിലൂടെ ബിസിനസ് ആണ് എന്നത് പലർക്കും അറിയില്ല. വലിയ ഒരു മാഫിയ തന്നെ ഇതിനു പിന്നിൽ ഉണ്ട് എന്നത് ഭയാനകമാണ്.
ഈ വിവരങ്ങൾ പല വിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നു, ചിലത് നമുക്ക് പ്രത്യക്ഷേ പ്രശ്നമുളവാക്കുന്നവയല്ലെങ്കിലും, ഭാവിയിൽ നിങ്ങളെ പലവിധത്തിലും പ്രശ്നങ്ങളിൽ കൊണ്ടുപോയി ചാടിക്കാം.
ഏതൊക്കെ വിധത്തിൽ നമ്മുടെ വിവരങ്ങൾ ചോർത്തപ്പെടുന്നു?
1. നമ്മൾ ഫോട്ടോസ്റ്റാറ് കടയിൽ എടുക്കുന്ന കോപ്പികൾ ശേഖരിക്കപ്പെടുന്നു. വേണ്ടതിലും കൂടുതൽ കോപ്പി എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്.
2. ഇപ്പോൾ ഉള്ള എല്ലാ ഫോട്ടോസ്റ്റാറ് കടകൾക്കും ഒരു ഇമെയിൽ അഡ്രസ് ഉണ്ട്, പലപ്പോഴും നമ്മൾ പ്രിന്റ് എടുക്കാൻ ചെല്ലുമ്പോൾ, അവർ നമ്മുടെ ഡോക്യുമെന്റ് ഇമെയിൽ അയക്കാൻ പറയുന്നു. നമ്മൾ അയക്കുന്ന ഡോക്യുമെന്റ് ഡിലീറ്റ് ചെയ്യപ്പെടുന്നില്ല. പകരം ശേഖരിക്കപ്പെടുന്നു, അതിനു ശേഷം വിൽക്കപ്പെടുന്നു. ഒരു ചിലവുമില്ലാതെ ആയിരക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നു.
3. പലപ്പോഴും നമുക്ക് കളർ ഫോട്ടോസ്റ്റാറ് ആവശ്യമായി വന്നേക്കാം, ഇതിനായി കടയിൽ ചെല്ലുമ്പോൾ അവർ ഉപയോഗിക്കുന്നത് കളർ ഫോട്ടോസ്റ്റാറ് മെഷീൻ അല്ല എന്നത് പലർക്കും അറിയില്ല. നമ്മുടെ വിവരങ്ങൾ സ്കാൻ ചെയ്യുകയും, അതിനു ശേഷം പ്രിന്റ് എടുക്കുകയുമാണ് പല കടകളിലും സംഭവിക്കുന്നത്. ഈ വിവരങ്ങളും അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്ന ഒന്നാണ്. അതിനാൽ നിങ്ങൾ കളർ ഫോട്ടോസ്റ്റാറ് എടുക്കുമ്പോൾ, യഥാർഥ കളർ കോപ്പി മെഷീനിൽ ആണോ, അതോ സ്കാനിംഗ് മെഷീൻ ആണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
ഇതുകൂടാതെ അപ്പ്ലിക്കേഷനുകൾ, റെസ്യുമെ എന്നിവയിലൂടെയും നമ്മുടെ വിവരങ്ങൾ ചോർത്തപ്പെടുന്നു എന്നതും ഒരു വലിയ പ്രശ്നമാണ്. എങ്കിലും ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ചതിക്കപ്പെടുന്നത് ഫോട്ടോസ്റ്റാറ് കടകൾ വഴിയാണ്.
നിങ്ങൾ ചെയ്യേണ്ടത്,
1. നിങ്ങളുടെ വിവരങ്ങൾ ഫോട്ടോസ്റ്റാറ് കടയിൽ സൂക്ഷിക്കപെടുന്നില്ല എന്ന് ഉറപ്പു വരുത്തുക.
2. പെൻഡ്രൈവുകൾ ഉപയോഗിക്കുക, പക്ഷെ കട ഉടമ നിങ്ങളുടെ ഡോക്യുമെന്റ് കോപ്പി ചെയ്യുന്നില്ല എന്നുറപ്പുവരുത്തുക
3. പരമാവധി നിങ്ങളുടെ സ്വന്തം ഇമെയിൽ തുറന്നു പ്രിന്റ് എടുക്കാൻ ശ്രമിക്കുക. പ്രിന്റ് ചെയ്തതിനു ശേഷം ഡോക്യുമെന്റ് ഡിലീറ്റ് ചെയ്യുക.
4. എന്തെകിലും സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ ഫോട്ടോസ്റ്റാറ്, അല്ലെങ്കിൽ പ്രിന്റ് പാതിയിൽ പ്രിന്റ് ആൿതെ പോയാൽ, പകുതി പ്രിന്റ് ആയ പേപ്പർ പോലും തിരികെ വാങ്ങാൻ മടിക്കാതിരിക്കുക
5. ഏറ്റവുമുപരി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന പേപ്പറുകൾ മറ്റുള്ളവർ വഴി കൈമാറ്റം ചെയ്യുകയോ, കോപ്പി എടുക്കാൻ കൊടുക്കുകയോ ചെയ്യാതിരിക്കുക.
എത്ര ശ്രമിച്ചാലും, പേർസണൽ ഇൻഫർമേഷൻ സംരക്ഷിക്കാൻ നമ്മൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. എങ്കിലും നമ്മളാലാവുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് ചതിക്കപ്പെടാതിരിക്കാൻ കഴിയുന്നതാണ്.
Comments
Post a Comment