ഷെട്ടിഹള്ളി പള്ളിയും ശ്രാവണബലഗോളയും | Shettihalli Church & Shravanbela Gola
Author and Traveler: Vishnu B Prakash
കർണാടകത്തിലെ ഷെട്ടിഹള്ളിയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയെ കുറിച്ച് ഞാൻ അറിയുന്നത് എയർഫോർസിൽ ജോലി ചെയ്യുന്ന എന്റെ കസിൻ പറഞ്ഞിട്ട് ആണ്. അവൻ കാണിച്ച് തന്ന ചിത്രങ്ങളും കഥകളും മനസ്സിൽ പതിഞ്ഞ് കിടന്നു. അന്ന് മുതൽ അതും മനസ്സിന്റെ കോണിൽ എവിടെയോ അടങ്ങാത്ത ആഗ്രഹം ആയി അവശേഷിച്ചു. അങ്ങനെ ഇരിക്കെയാണ് ശ്രാവണബലഗോളായിലെ ബാഹുബലി പ്രതിമ കാണാൻ പ്ലാൻ ചെയ്യുന്നത്. അതിനെ പറ്റി ഗൂഗിളിനോട് ചോദിച്ചു മനസിലാക്കി. മാപ് എടുത്ത് റൂട്ട് ചെക്ക് ചെയ്യുമ്പോഴാണ് എന്റെ ഒരു സ്വപ്നം അവിടെ നിന്നും 78 km മാറി (1.45 മണി നേരം) നില കൊള്ളുന്നത് ഞാൻ ശ്രദ്ധിച്ചത്. ( ഷെട്ടിഹള്ളി പള്ളി)
സ്വപ്നങ്ങൾ വച്ച് കൊണ്ട് ഇരിക്കരുത് എന്ന് ആരോ എന്നോട് പണ്ട് എപ്പോഴോ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഈ യാത്രയിൽ രണ്ടു സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു.
ആദ്യം ബാഹുബലി പ്രതിമ കണ്ടതിനു ശേഷം ഷെട്ടിഹള്ളിയിലേക് പോകുന്നതിനു തീരുമാനം എടുത്തു . ഡിസംബർ-8-2017 പുലർച്ചെ കൊല്ലത്ത് നിന്നും (വേറെ ആര് ഇല്ലേലും ഞാൻ കൂടെ ഉണ്ടാകും സഹോ) എന്റെ ബൈക്കിൽ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു.(ചേട്ടന്റെ അടുത്തേക്ക്) അന്ന് രാത്രിയിൽ ചേട്ടനോട് ഒപ്പം റൂമിൽ ചിലവഴിച്ച്. പിറ്റേന്ന് രാവിലത്തേക്ക് അലാറം വെച്ച് ഞങ്ങൾ കിടന്നുറങ്ങി. അലാറം രാവിലെ അതിന്റെ പണി തുടങ്ങി. ഉറക്കം മുഴുക്കാത്തത് കൊണ്ട് അലാറം ഓഫ് ചെയ്തിട്ട് അര മണിക്കൂർ കൂടി കിടക്കാം കരുതി. പതിവ് പോലെ എഴുന്നേറ്റപ്പോൾ നേരം വെളുത്തിരുന്നു.(നാട്ടിലെ പോലെ കൂവാൻ കോഴികൾ ബാംഗ്ലൂർ ഇല്ലാത്തത് കൊണ്ട് ആകാം, ഫ്ളാറ്റിൽ ഒരു കോഴിയെ വാങ്ങി വളർത്തണ്ട ആവശ്യകത അപ്പോളാണ് മനസ്സിലായത്)പിന്നെ ഒട്ടും താമസിച്ചില്ല പ്രഭാത കൃത്യങ്ങൾ ചെയ്തെന്ന് വരുത്തി ഞങ്ങൽ യാത്രക്ക് തയ്യാറായി.
ഞാനും ചേട്ടനും ശ്രാവണബെലഗോളയിൽ
ബാംഗ്ലൂർ കെ ആർ പുരത്ത് നിന്നും നേരെ ശ്രാവണബലഗോളയിലേക്ക്. പോകുന്ന വഴിയിൽ പ്രഭാത ഭക്ഷണം കഴിച്ചു,ബൈക്കിന് ഫുൾ ടാങ്ക് എണ്ണയും അടിച്ച് നേരെ ശ്രാവണബലഗോളയിലേക്ക്. ഇനി ശ്രാവണബലഗോളയെ കുറിച്ച് പറയാം.
ശ്രാവണബലഗോളയിലെ ബാഹുബലി ടെമ്പിൾ
BAHUBALI STATUE,VINDHYAGIRI
ബാംഗ്ലൂരിൽ നിന്ന് 144 കിലോമീറ്റർ അകലെ കർണാടക സംസ്ഥാനത്തിലെ ഹാസ്സൻ ജില്ലയിലെ ചന്നരായ പട്ടണത്തിലെ ഒരു നഗരമാണ് ശ്രാവണബലെഗോള. ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രാവണബലെഗോളയിലെ ഗോമാതേശ്വര പ്രതിമ അഥവാ ബാഹുബലി പ്രതിമ ശ്രാവണബെലഗൊള എന്ന ചെറിയപട്ടണത്തിലെ വിന്ധ്യഗിരിയെന്ന മലമുകളിലെ 58 അടി ഒറ്റക്കൽപ്രതിമ ഇന്ത്യയിലെ ഏഴൽഭുതങ്ങളിലൊന്നണ്. ഓരോ പന്ത്രണ്ടാം വർഷവും ആയിരക്കണക്കിന് ഭക്തർ മഹാമസ്തഭിഷേക അഥവാ മഹാമസ്തകാഭിഷേക എന്നറിയപ്പെടുന്ന ഉത്സവം നടത്തുന്നു.( പ്രതിമയെ വെള്ളം, മഞ്ഞൾ, അരിമാവ്, പഞ്ചസാരക്കുരു ജ്യൂസ്, ചന്ദനപ്പൊടി, കുങ്കുമം, സ്വർണ്ണ പൂക്കൾ, വെള്ളി പൂക്കൾ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തുന്ന ഒരു ഉത്സവം. ] അടുത്ത മഹാമാസ്തകാഭിഷേകം 2018 ൽ നടക്കും. (Feb 18) ഈ പ്രതിമയെ കന്നഡിഗന്മാർ ഗോമാതേശ്വര എന്നും എന്നാൽ ജൈന വിശ്വാസികൾ ബാഹുബലി എന്നും വിളിക്കുന്നു.
അങ്ങനെ ഞങ്ങൽ ശ്രവനബലാഗോളയിൽ എത്തി. താഴെ നിന്നും മുകളിലേക്ക് നോക്കിയപ്പോൾ തന്നെ മനസ്സിലായി നല്ല ഒരു മലയുടെ മുകളിൽ ആണ് ഈ പറയുന്ന പ്രതിമ എന്ന്. അങ്ങനെ ഞങ്ങൽ മല കയറി തുടങ്ങി.കുറച്ച് ദൂരം പിന്നിട്ടപ്പോൾ കുറച്ച് മുന്നിൽ ഒരാളെ ശ്രദ്ധിക്കാൻ ഇടയായി (വസ്ത്രങ്ങൾ ധരിക്കാത്ത കാരണം ആണ് അയാളെ ഞങ്ങൽ ശ്രദ്ധിച്ചത് ((എന്റെ ചിത്രങ്ങളിൽ അവരിൽ ഒരാൾ ഉൾപ്പെട്ടിട്ടുണ്ട്))
പ്രവേശന കവാടത്തിൽ നിന്നും
ഒരു കാഴ്ച
ശ്രാവണബലഗോളയിലെ പൂർണകായ ബാഹുബലി പ്രതിമ
((കേട്ടറിവിനേകാൾ വലുത് ആണ് ജൈനമതം എന്ന സത്യം))
അങ്ങനെ ആ അദ്ഭുതം ഞങ്ങളുടെ മുന്നിലേക്ക് , അതെ ഒരു പൂർണകായ പ്രതിമ(പൂർണ നഗ്നനായി ബാഹുബലി പ്രതിമ) കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൽ വിട പറഞ്ഞു ഇറങ്ങി. അങ്ങനെ ശ്രാവണബലഗോളായിലെ ബാഹുബലി പ്രതിമ കണ്ടിട്ട് ഞങ്ങൾ നേരെ ഷെട്ടിഹള്ളി പള്ളിയിലേക്ക് പോകാന് തീരുമാനിച്ചു
എന്റെ ക്യാമറ കണ്ണിൽ അകപെട്ട ജൈനമത സന്യാസി
ശ്രാവണന്റെ വെളുത്ത കുളം' എന്ന ശ്രാവണബെലഗോല പട്ടണം പണ്ട് ഗോമാത നഗരം എന്നും അറിയപ്പെട്ടിരുന്നു. പട്ടണത്തിൽ രണ്ട് കുന്നുകളാൽ ചുറ്റപ്പെട്ട ഒരു കുളമുണ്ട്, വലിയ വിന്ധ്യഗിരി, ചെറിയ ചന്ദ്രഗിരി.
മുകളിൽ നിന്നുള്ള കാഴ്ച
കടപ്പാട്:ഗൂഗിൾ
കർണാടകത്തിലെ ഷെട്ടിഹള്ളിയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് ഷെട്ടിഹള്ളി പള്ളി. 1860 കളിൽ ഫ്രഞ്ച് മിഷണറിമാർ നിർമ്മിച്ച ഈ പള്ളി ഗോഥിക്ക് വാസ്തുവിദ്യയുടെ മനോഹരമായ ഘടനയാണ്. അന്നത്തെ സമ്പന്നരായ ബ്രിട്ടീഷ് എസ്റ്റേറ്റ് ഉടമകൾക്ക് ഫ്രഞ്ച് മിഷണറിമാർ പണിതതാണ് ഈ പള്ളി.
വർഷങ്ങൾക്കുമുമ്പ് പള്ളിയുടെ പരിസരത്ത് ഒരു ഗ്രാമം നിലനിന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.1960 ൽ ഹേമാവതി അണക്കെട്ട്, റിസർവോയർ നിർമിച്ചതിനു ശേഷം പള്ളി ഉപേക്ഷിക്കപ്പെട്ടു. അതോടൊപ്പം മൺസൂൺ കാലത്ത് പകുതി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പള്ളി കാണാൻ ജനങ്ങൾ എത്താറുണ്ട്...വെള്ളത്തിൽ മുങ്ങിയ പള്ളി, ഫ്ലോട്ടിംഗ് ചർച്ച് എന്നും ഇത് അറിയപ്പെടുന്നു.
നീണ്ട 2 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൽ ഷെട്ടിഹള്ളിയിൽ എത്തി ചേർന്നു.ഞങ്ങളെ കൂടാതെ കുറെ ആളുകൾ അവിടെ ഉണ്ടായിരുന്നു.(നന്നെ കുറവ്) ((സ്ഥലം അത്ര വെടിപ്പുളതല്ല, ലേഡീസ് ഉണ്ടെങ്കിൽ റിസ്ക് സ്വയം ഏറ്റെടുക്കുക . ""എനിക്ക് തോന്നിയത്""))ഷെട്ടിഹള്ളിയിൽ നിന്നും 2 കിലോമീറ്റർ അകത്തേയ്ക്ക് പോകുമ്പോൾ തന്നെ കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ കാണാനാകും. അതിനു ഇടയിൽ കൂടി അകത്തേയ്ക്ക് പോകുവാൻ ഗൂഗിൾ അമ്മച്ചി പറഞ്ഞപ്പോൾ ആദ്യം ഒന്ന് സങ്കിച്ചെങ്കിലും സംഗതി സത്യം ആയിരുന്നു.((""ഡെസ്റ്റിനേഷൻ റീച്ചെഡ്"" ഗൂഗിൾ അമ്മച്ചി ഇങ്ങനെ പറയുമ്പോൾ പണ്ട് ഒരിക്കൽ എന്നെ വഴി തെറ്റിച്ച കഥ ഓർമ വരും)) . ഞങ്ങളെ പോലെ കുറെ റൈഡേഴ്സ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്, ചിലർ പരസ്പരം പരിചയപ്പെട്ടു, ഷെട്ടിഹളളിയെ കുറിച്ച് ഉള്ള അറിവുകൾ പരസ്പരം പങ്കു വച്ചു പള്ളി ചുറ്റി നടന്നു കണ്ടൂ. പഴയ കാലങ്ങൾ സ്മരിച്ചെടുത് ചരിത്ര സ്മാരകങ്ങൾ കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ, അത് വേറെ ആണ് സാറെ. അങ്ങനെ ആ സ്വപ്നവും പൂവണിഞ്ഞു.
ബാക്കി കഥകൾ എന്റെ ചിത്രങ്ങൾ സംസാരിക്കും
(കടപ്പാട്:ഗൂഗിൾ)
ദേ ഇരിക്കുന്നു നമ്മുടെ സഹോ.....
പള്ളിയും പരിസരവും എൻറെ കാമറ കണ്ണിലൂടെ
Comments
Post a Comment