Kottappara Morning View - Idukki | കോട്ടപ്പാറ വ്യൂ
ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് എന്ന സ്ഥലത്തിനടുത്തുള്ള കോട്ടപ്പാറ വ്യൂ പോയിന്റ് ഇടുക്കിയുടെ കാണാക്കാഴ്ചകളിൽ ഏറ്റവും പുതിയതാണ്.
മൂവാറ്റുപുഴയിൽ നിന്ന് 25 km
തൊടുപുഴയിൽ നിന്ന് 20 Km
കോതമംഗലം 18 km
ഗൂഗിൾ ലൊക്കേഷൻ / Google Location - https://goo.gl/maps/yrSn9PnBoM12
Route: വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന്
മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3KM യാത്ര ചെയ്താൽ ഇവിടെ എത്താം. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7
മണിക്ക് മുമ്പ് ചെല്ലണം. വണ്ണപ്പുറം വരെ ബസ് ലഭിക്കും. വണ്ണപ്പുറം - മുള്ളിരിങ്ങാട് ടാറിട്ട ബസ്
റൂട്ടാണ്. വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും. പാർക്കിംഗ് റോഡരുകിൽ
ആണെന്ന് മാത്രം. ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു
വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും
നിലവിൽ ഇല്ല. വണ്ണപ്പുറം ഒരു ചെറിയ ടൗൺ ആയതിനാൽ അത്യാവശ്യം വാഹന, ഭക്ഷണ
സൗകര്യങ്ങൾ അവിടെ ലഭ്യമാണ്.
Comments
Post a Comment